.........................ഒരു ചിതയെ കുറിച്ചുള്ള ചിന്തകൾ മനസ്സിനുള്ളിൽ അലയുന്ന പകലുകൾ എന്റെ ഉച്ചയുറക്കം കളഞ്ഞു തുടങ്ങിയിട്ടു ദിവസങ്ങളായി..,, അവരെന്നെ എങ്ങോട്ടോ കൊണ്ടു പോകുന്നു..,, ആത്മീയതയുടെ കണ്ണുകൾ ആ പൂജാമുറിയുടെ വാതിലിന്റെ ഇരുട്ടു കോണിൽ നിന്നും ഒരു നിഴലായി എന്നെ നോക്കുന്നു...., അതെ സമയമായിരിക്കുന്നു,,, ഭാരമില്ലാത്ത ചുമലുകളുടെ ഭാരിച്ച വാക്കുകളിൽ നിന്നും എന്റെ പേരെനിക്ക് മായ്ക്കണം....
പണ്ടെങ്ങോ തീരുമാനിച്ചുറപ്പിച്ചിരുന്നു,, അവന്റെ കൈകൾ ആകാശത്തോളം ഉയരുമ്പോൾ എന്റെ ചാരം ആഴിയിൽ ഒഴുകണം എന്ന്..,, മൂന്നു മക്കൾക്ക് ജന്മം കൊടുത്തു ,, അവർ ചോദിച്ചതെല്ലാം കൊടുത്തു,, മനസ്സു കൊടുത്തു,, ഇനി ഞാൻ അവർക്കെന്റെ മരണവും കൊടുക്കുന്നു...
ഒരൊഴിഞ്ഞ ചുവരുകൂടിനുള്ളിൽ ഞാനെന്റെ ചിതയൊരുക്കുകയാണിപ്പോൾ..,,, ഏക്കറുകണക്കിനു തെങ്ങിൻ പറമ്പിലെല്ലാം നടന്നു,, അവയെല്ലാം എന്റെ സ്വന്തമാണു,,, പങ്കിട്ടെടുത്തെന്റെ മക്കളവയെ അറുത്ത് മുറിച്ചവസാനിപ്പിക്കും മുൻപേ എനിക്കെന്നോടൊപ്പം കൊണ്ടു പോകാൻ,, ഒരു പിടി ചാരമായ് എന്നോടൊപ്പം ഒരു മൺകുടത്തിൽ വിശ്രമിക്കാൻ അവരെ ഞാൻ കൊണ്ടു പോകുന്നു..
ഓലമടലുകളും ചകിരി ചീളുകളും ആ ചുവരുകൾക്കിടയിൽ ഞാൻ കൂട്ടുമ്പോൾ അണ്ണാറകണ്ണന്മാർ ചിലക്കുന്നുണ്ടായിരുന്നു..., അവർക്കറിയാം ഇതാണു അവസാനമെന്ന്..,, ഇന്നലെ ഞാൻ എന്റെ ജീവിതത്തിലെ അവസാന റേഷനും വാങ്ങി,,, കിട്ടിയതെല്ലാം ഓലമടലിനും ചകിരിക്കും വീതിച്ചു കൊടുത്തു..,,
"അവയ്ക്കൊരു പരിഭവം പാടില്ല,, ആ പരിഭവത്തിനു എന്നെ ഒരു പാതി കത്തിയ മാംസക്കഷ്ണമാക്കി നിർത്താൻ കഴിയും.."
ഇന്നൊരു കന്നാസിൽ പെറ്റ്രോളും വാങ്ങിയിരുന്നു,,, അവസാന ചായക്കു ശേഷവും വീട്ടിൽ ബാക്കിയായ മധുരം ആ വെറും നിലത്ത് വാരിയിട്ടു,, അവസാനത്തെ കുളി , അത് കന്നാസിൽ കരുതിയ വിലകൂടിയ വെള്ളത്തിലാക്കി..,, സ്വയം തീയിലെരിയാൻ ഉള്ള ഭയം വിട്ടുമാറാൻ മദ്യപിച്ചിരുന്നു...,, എങ്കിലും കയ് വിറക്കുന്നുണ്ടായിരുന്നു,, കാലുകൾ കുഴയുന്നുണ്ടായിരുന്നു..,, ആ നിലത്തു ഞാൻ ഇരുന്നു,,
"എന്റെ ചിതക്ക് ഞാൻ തന്നെ ജീവൻ കൊടുത്തു..."
കത്തിയാളിയെന്റെ ആത്മാവു ചൂടെടുക്കുമ്പോൾ മുഖങ്ങളൊരുപാടായിരുന്നു മനസിൽ,, ജനനം മുതൽ ഒരു അരനിമിഷ നാടകമായി കണ്മുന്നിൽ തെളിയുന്നു,, അച്ഛൻ,, അമ്മ,, ഭാര്യ,,മക്കൾ,, എല്ലാം ,, എല്ലാം മറഞ്ഞു പോകുന്നു,, മാംസം കത്തുന്ന ഗന്ധം അടുത്തറിയുന്നു,,
"തീയാളുന്ന നാളങ്ങളിൽ എന്റെ സ്വന്തം രൂപമാണു ഞാൻ അവസാനം കണ്ടതു..."
ഒരായുസ്സിന്റെ വസ്ത്രമുപേക്ഷിച്ച് ,,, ഭാരമില്ലാത്ത ഇതളായ്,,, അഗ്നിയിൽ ചാരമായ് എന്റെ ചിന്തകളും......