Sunday, February 26, 2017

പല്ല്..


................................"മേഴ്സി ടീച്ചർ ക്ലാസ്സിൽ നിന്നും ഇറങ്ങി പോയിരുന്നു...,, ഏഴാം ക്ലാസ്സിന്റെ വരാന്തയിലൂടെ ഓടിക്കൊണ്ട്‌ എല്ലാവരും പുറത്ത്‌ കടന്നു , കൂട്ടത്തിൽ ഞാനും..,, ചോറ്റുപാത്രവും കയ്യിലെടുത്ത്‌ അംഗരക്ഷകരേയും കൂട്ടി വെള്ളം പൈപ്പിനടുത്തെ സിമന്റ്‌ തറയിൽ ചെന്നിരുന്നു..,, കൈകഴുകി ഊണു തുടങ്ങിയപ്പോളേക്കും പത്തിലെ തല മൂത്ത വിരുതന്മാർ അപ്പുറത്ത്‌ നിന്ന് കളിക്കുന്നു..,, അവരുടെ പന്ത്‌ വന്ന് വീണത്‌ എന്റെ ചോറു പാത്രത്തിലും...,, എഴുന്നേറ്റ്‌ കയർത്തു..,, ഒരു ചെറിയ വാക്കേറ്റം അവസാനം പറഞ്ഞൊഴിഞ്ഞപ്പോൾ പല്ലിറുമ്മിക്കൊണ്ട്‌ നിന്ന എന്നോടൊരുവൻ പറഞ്ഞു..,
"നിർത്തടാ നിന്റെ കൂട്ടി ഉരക്കൽ,, തേഞ്ഞു പോകും"   ...."
ഞാൻ ഓർക്കയായിരുന്നു,, ആ കാലം കഴിഞ്ഞിട്ട്‌ ഒത്തിരിയായിരിക്കുന്നു..,,ഇന്നുച്ചക്ക്‌ ഉണ്ണാനിരുന്നപ്പോൾ എന്തോ അതോർമ വന്നു..,, ഓർമ്മ പുതുക്കാൻ ഒന്ന് പല്ലിറുമ്മി നോക്കി,,, പുളിച്ചു പോയ പല്ലുകളെ കവിളിനു പുറത്ത്‌ കൂടി തടവി ആ ശ്രമം ഞാൻ ഉപേക്ഷിച്ചു,,, വാശിയോടെ വീണ്ടും ഒന്നുകൂടി ശ്രമിച്ചു,, ഇല്ല ,, കഴിയുന്നില്ല..,, പല്ലിറുമ്മാനുള്ള കരുത്തെന്റെ പല്ലുകൾക്ക്‌ നഷ്ടമായിരിക്കുന്നു..,, പ്രായം ഇരുപത്തി അഞ്ചു തികഞ്ഞില്ല...,, കണ്ണാടിക്കി മുന്നെ പോയി പല്ലിന്റെ ശരീരശാസ്ത്രം പരിശോധിച്ചു..,, കാഴ്ചക്കിപ്പഴും സുന്ദരൻ തന്നെ..,, താഴെ കപ്പിൽ നിറഞ്ഞിരുന്ന റ്റ്യൂബ്‌ എന്നെ ഒന്ന് കോടി നോക്കി,, ഞാൻ നോക്കുന്നു എന്നറിഞ്ഞപ്പോൾ പരിഭവത്തോടെ എന്നോട്‌ പറഞ്ഞു..,,
"വെളുത്ത ബലമാർന്ന പല്ലുകൾക്കാണു ഞാൻ "
ഒരു കറുത്ത നിഷ്കളങ്കത...,, ചതിച്ചതാരെന്നതൊരു ചോദ്യമാകുന്നു...???