Sunday, January 8, 2017

മുറിവുകൾ....

...............മനസ്സിൽ മുറിവുകൾ കുറിച്ചിടാനുള്ള കടലാസുകൾ തൂക്കണം എന്ന് ഒരുപാടു നാളുകൾ കൊണ്ട്‌ ആഗ്രഹിക്കുന്നു,, കുത്തി വരക്കുമ്പോൾ പൊടിയുന്ന ചോരയിൽ കാലമിപ്പുറം അതൊരു മുറിപ്പാടായ്‌ അങ്ങനെ കിടക്കും,, മുറിയനങ്ങുമ്പോൾ ഇടക്കിടെ ചോരപൊടിഞ്ഞുകൊണ്ട്‌ അവ നമ്മെ ഓർമ്മിപ്പിക്കും...,

"ഇങ്ങനെയൊരിന്നലെ നിനക്കുണ്ടായിരുന്നു..."

എന്ന്....

ഇന്നതുപോലൊരു ദിവസമായിരുന്നു,, മുറിവുകളുടെ കുത്തൊഴുക്കിൽ പെട്ട്‌ ഈ ദിവസത്തെ ഓർമ്മകൾ എന്നിൽ നിന്നും മായ്ഞ്ഞു പോകരുതേ എന്നാഗ്രഹിക്കുന്നു...

        അവൾ ക്ഷണിച്ചിരുന്നു ഇന്ന്,, വീട്ടിൽ വരണം എന്നും,, ഉച്ചക്ക്‌ അവിടെയാകാം എന്നും പറഞ്ഞു കൊണ്ട്‌,, അങ്ങോട്ടിറങ്ങാൻ നിൽക്കെയാണു മറ്റൊരു ഫോൺ കോൾ..,,

"ഈ ഫോൺ എന്ന യന്ത്രം ഉപേക്ഷിക്കണം എന്നു പലകുറി ചിന്തിച്ചതാണു,, കഴിയുന്നില്ല,, മുറിവുകളും മരുന്നുകളും തന്നുകൊണ്ട്‌ അതെന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരിക്കുന്നു...."

               അവൻ ആയിരുന്നു മറുതലക്കൽ..,, ബന്ധങ്ങൾക്ക്‌ കണ്ണുകളോ കാതുകളോ വേണ്ട എന്നെന്നെ പഠിപ്പിച്ചതവനായിരുന്നു...,, അവനെന്നെ വിളിക്കാറേ ഇല്ലായിരുന്നു,,, തമ്മിൽ കാണലും അപൂർവ്വം,, പക്ഷേ അതിനുള്ളിൽ അവനുണ്ടാക്കിയെടുക്കുന്ന ചുറ്റുപാട്‌,, അത്‌ ഞാൻ മറ്റാരിലും കണ്ടിട്ടില്ല..,, അവൻ വിളിച്ചു,,, അവനാണെന്നറിഞ്ഞപ്പോൾ സന്തോഷിച്ചു..,, സുഖവിവരം ചോദിച്ചു..,, ചോദിക്കരുതായിരുന്നു....,, അവനിൽ നിന്നും ഞാൻ അറിഞ്ഞത്‌ അവന്റെ അച്ഛന്റെ മരണവിവരമായിരുന്നു..,, അതും പതിനൊന്നു ദിവസങ്ങൾക്ക്‌ ശേഷം....

"ഒരു ചെവിയിലൂടെ കയറിയ വാക്കുകൾ ഇറങ്ങിപോകാതെ തലക്കകം കാർന്നു തിന്നുകൊണ്ടിരുന്നു....."

അവൻ കരയുന്നില്ല..,, ഒരു മൂടിപിടിച്ച നിശബ്ദത മാത്രം സംസാരിക്കുന്നു..,, അവനോട്‌ പറയാൻ വാക്കുകളില്ലായിരുന്നു..,,, ആ ശ്വാസോഛ്ചാസങ്ങൾക്കിടെ അവൻ പറഞ്ഞു..,,

"എനിക്ക്‌ തോന്നി,, നീ അറിഞ്ഞു കാണില്ലെന്ന്...."

എല്ലാം അറിയാനും അറിയിക്കാനും ഒരുപാട്‌ പേർ കൂടെയുണ്ടെന്ന എന്റെ അഹങ്കാരം ആരൊക്കെയോ ചേർന്ന് തല്ലി തകർത്തു.....

അച്ഛൻ...,

ഞാനോർക്കുന്നു,, അച്ഛനായിരുന്നില്ല..,,രണ്ടുപേർ..,, അതു മാത്രമായിരുന്നു അവർ..,, അവർക്കിടയിൽ ഒരു മൂന്നാമനായി ഞാനും കൂടിയിട്ടുണ്ട്‌,, പലപ്പോഴും,,, ഞാനും വിളിച്ചു,,,

അച്ഛൻ....,,

ഈ തലമുറയുടെ സങ്കലപത്തിലെ അച്ഛൻ,, മാഞ്ഞു പോകില്ല,, ഒരിക്കലും...
ആ പൂച്ചെടികൾക്കും പൂതൊട്ടികൾക്കും ഇടയിൽ പൊരിവെയിലിൽ പണിക്കാരെയും ചീത്ത വിളിച്ചു കൊണ്ട്‌ ചിരിച്ചു നിൽക്കുന്ന ആ മുഖം മാഞ്ഞു പോകില്ല....

                    അവളൊടു വാക്കു പറഞ്ഞിരുന്നു,,, ഉച്ചക്ക്‌ ഞാനെത്തും എന്ന്..,, ചെല്ലുമ്പോൾ എന്തുണ്ടാകും എന്നെനിക്കറിയാമായിരുന്നു..,, കുറച്ചാളുകൾ,, നിറഞ്ഞ തീമ്മേശ..,,കുറച്ച്‌ സംഭാഷണം ,, ഒരു ചടങ്ങ്‌...

                         ചെന്നും കയറും വരെ എനിക്കറിയില്ലായിരുന്നു ഒരു ദുഖത്തിൽ നിന്നും നമ്മെ കൈപിടിച്ചു കയറ്റാൻ ആരൊക്കെ ഉണ്ടാകും എന്ന്....
ആ വീട്ടിൽ ഞാൻ ഒരച്ഛനെ കണ്ടു..,, ഒരുപാടു സംസാരിക്കുന്ന..,, അനുഭവങ്ങൾ ഒരുപാട്‌ പങ്കു വെക്കുന്ന ഒരച്ഛൻ...,,, എപ്പൊഴൊക്കെയോ അവന്റെ അച്ഛനെ മനസിലെത്തിച്ചു....

രോഗിയാണിദ്ദേഹം...,, കാർന്നു തിന്നുന്ന രോഗം..,, കാൻസർ...,, അണുവണുവായ്‌ ഓരോ നാഡികളെയും അവൻ തിന്നും,, തിന്നു തിന്നവസാനിപ്പിക്കും...,,
അവസാനം കൊണ്ട്‌ മാത്രം അവസാനിക്കുന്ന ആ കൊടുംവ്യാധിയുടെ കടുമ്പിടുത്തത്തിൽ നിന്നും വഴുതിപോന്ന ആ കണ്ണുകളിൽ ഞാൻ ക്ഷീണം കണ്ടില്ല,, ദുഃഖം കണ്ടില്ല..,,, എങ്കിലും ആ വീടിനും വീട്ടുകാർക്കും എന്ത്ക്ക്‌ ഒരു തളർച്ച തോന്നുന്നു..   തളർന്നു വീണിടത്തു നിന്നെല്ലാം തുടിച്ചെഴുന്നേറ്റതിന്റെ തളർച്ച....,, അവർ ഒരു വെളിച്ചം പോലെ എന്റെ ഉള്ളിലെ കറുപ്പിലേക്ക്‌ തള്ളി കയറി....
തന്നെ വേദനിപ്പിച്ച,, വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന അസുഖത്തെ താൻ കണ്ട ലോകത്തെ വെറും ഒരു അനുഭവമായി  കാണാൻ അദ്ദേഹം ആഗ്രഹിച്ചു...,, ആ മുഖത്തെ നിറം മങ്ങിയിരുന്നു,, എങ്കിലും അദ്ദേഹം ഉറക്കെ ചിരിക്കുന്നു..,, കഥകളൊരുപാട്‌ പറയുന്നു....,,, ഒരായുസ്സിന്റെ നിഴലാട്ടങ്ങളിൽ പലതും ഏതാനം നിമിഷങ്ങളുടെ ദൈർഘ്യത്തിൽ അദ്ദേഹം പറഞ്ഞു...,,

അവളും ,,അമ്മയും പറഞ്ഞു കഥകൾ,, ഞാൻ വെറും ഒരു കേൾവിക്കാരൻ...,,

"എന്നും കേൾവിക്കാരനാകാനാണു ഞാൻ ആഗ്രഹിച്ചത്‌,, എടുത്ത്‌ പറയുന്നതിനു മേലെ എഴുതി അറിയിക്കാനാണു ആഗ്രഹിച്ചത്‌..."

അനുഭവവങ്ങളൊരുപാട്‌ അവൾക്കും പറയാനുണ്ടായിരുന്നു...,,
കൈവിട്ടുപോയ വർഷങ്ങളെകുറിച്ചും..,, അച്ഛനുവേണ്ടി നടന്ന വഴികളിലെ അനുഭവങ്ങളെ കുറിച്ചും എല്ലാം...,,അവൾ കരഞ്ഞെന്നു മാത്രം വിശ്വസിക്കാനാകില്ല.., ആ കൺതടങ്ങളിൽ കാലം കോറി വരഞ്ഞ പാടുകളുണ്ട്‌.....,, കരഞ്ഞു തീർക്കാത്ത ഒരു അണ കൂടി അവൾക്കുള്ളിൽ ഉണ്ടെന്നു തോന്നി....
അവർ മറ്റുള്ളവരെ പറ്റി ആവലാതി പെടുമ്പോൾ ഞാൻ അറിയാതെ എന്റെ ഉള്ളിലെക്ക്‌ നോക്കാൻ മടിച്ച്‌ പോകുന്നു...

            അവന്റെ അച്ഛനും, അവളുടെ അച്ഛനും..,,വികാരങ്ങളുടെ കുത്തൊഴുക്കിൽ ആടിയുലഞ്ഞ ഒരു ദിവസം...,, അവനെ ഇനി കാണുമ്പോൾ ഒരുപാട്‌ കാര്യങ്ങൾ പറയണം എന്നുണ്ട്‌,,, കൈ വഴങ്ങുന്നതു പോൽ ഒരിക്കലും എന്നോടെന്റെ വാമൊഴി വിധേയത്വം കാണിച്ചിട്ടില്ല...,, അതിനാൽ ഞാനിതിവിടെ കുറിക്കട്ടെ..,, എന്നെങ്കിലും ഒരിക്കൽ ഈ കുറിപ്പവൻ വായിക്കുകയാണെങ്കിൽ അവിടെ നിന്നവൻ ചിന്തിക്കട്ടെ.....,,

"വിഷമിക്കരുത്‌ എന്ന് ഞാൻ പറയില്ല,,   സമൂഹത്തിലേക്കിറങ്ങണം..,, അവിടെ നിന്നും നല്ല വ്യക്തിത്വങ്ങളെ കാണുക..,, അവരെ പഠിക്കുക...പതിമൂന്നു വർഷങ്ങൾക്ക്‌ മുന്നെ അച്ഛനെന്താണെന്നു മനസിലാക്കുന്നതിനും മുൻപേ എനിക്ക്‌ നഷ്ടപെട്ട എന്റെ അച്ഛനെ എനിക്ക്‌ തിരിച്ച്‌ കിട്ടിയത്‌ നിന്റെ അച്ഛനെ പോലുള്ളവരെ കണ്ടെത്തിയതിലൂടെയാണു..,,ഇന്ന് വീണ്ടും നല്ലൊരു മനുഷ്യനെ കണ്ടു......,,

"നിനക്ക്‌ ഇരുന്നുപോകാൻ ആവില്ല.. , മുന്നോട്ട് ..., വേഗം ...."
......."

No comments:

Post a Comment