Thursday, January 11, 2018

ശങ്കരചരിതം.

......ചുവന്നതൊന്നും മാറിയിരുന്നില്ല., മനുഷ്യനും മതങ്ങളും മാനവും മനസ്സും ഒന്നും അന്ന് വ്യത്യസ്തമായി മാറിയിരുന്നില്ല..

ആദി ശങ്കരന്റെ തലക്ക് വിലവെച്ച കറുത്ത നാണയങ്ങൾ ഭാരതമെങ്ങും പരന്നൊഴുകി.. ഒരു നാണയത്തിന്റെ വാലും തലയും പോലെ ശങ്കരന്റെ ശൗര്യവും ബുദ്ധന്റെ സൗമ്യതയും പരസ്പരം കണ്ടുമുട്ടാതെ കാലങ്ങൾ കഴിച്ചു., ഒരിക്കൽ, എന്നോ ഒരിക്കൽ തെക്കു നിന്നൊരു കാറ്റിൽ ശങ്കരന്റെ അറിവും ബുദ്ധന്റെ ചിന്തകളും മുഖം നോക്കി നിന്നു., സൗമ്യമായ ആ ചിരിക്കു മേൽ ഒരു കറുത്ത കാര് വന്നു മൂടി.. ആ മറ പറ്റി ശങ്കരൻ മണ്ണ് നശിപ്പിക്കാൻ വിത്തിട്ടു : ബ്രാഹ്മണ്യം. അവജ്ഞ തിങ്ങി നിറഞ്ഞ ഒരു സമൂഹത്തെ കെട്ടി ഉണ്ടാക്കി ശങ്കരൻ ആ ശാപവും പേറി മോക്ഷം തേടി അലഞ്ഞു,, ശങ്കരൻ അറിയാതെ ആ മോക്ഷം അവനെ പിന്തുടരുകയായിരുന്നു,,

"അവൻ വന്ന വഴികൾ തന്നെയായിരുന്നു അവൻ നടന്നെത്താൻ കൊതിച്ച മോക്ഷം"

മണ്ണ് മുഴുക്കെ അഴുക്കിന്റെ വിത്തുകൾ ബാക്കിയാക്കി അവൻ ചുടല യക്ഷികളെ കാമിച്ചു., അവനിട്ടു പോയ വിത്ത് ഇന്നും ഈ മണ്ണിനെ നാറ്റുന്നുണ്ട്,, അപൂർണ്ണമായ ചിന്താ ശേഷിയും പേറി മാറാരോഗികളായി ഒരു കൂട്ടം വൈകൃതങ്ങൾ..,, അവർ ബുദ്ധനെ അവതാരമാക്കി, ബുദ്ധൻ എതിർത്ത തത്വങ്ങളാൽ അവർ ദൈവ സങ്കല്പമാക്കി പ്രതിഷ്ഠിച്ചു..
ശങ്കരനെ പ്രതി അഹങ്കാരിച്ചവർ ബുദ്ധനെ ആരാധിച്ചു,, അറിവിന്റെ അവസാനവാക്കായ ശങ്കരന്റെ പിന്മുറക്കാർ ആ അഹന്ത നിറഞ്ഞ മസ്തകം മണ്ണോളം താഴാൻ വെച്ചു...,,

    "ബുദ്ധൻ ചിരിച്ചു.., സൗമ്യമായ ഒരു ചിരി.."

                                                             -കൽക്കി

No comments:

Post a Comment