.................പുകച്ചൂടിൽ വേവുന്ന വെള്ളത്തിന്റെ ചൂരും താളവും പതിവിലും രൂക്ഷമായി തോന്നുന്നു...,, ഒരു പക്ഷേ ഇതായിരിക്കാം അവസാനം...
കയ്യിലൊരു പകൽ മാത്രം ബാക്കി..,, ഇനിയാ യാത്രയിൽ കയ്യിൽ കരുതാൻ കടലാസും മഷിയും ഇല്ല.,, അവയൊരു ഭാരമായി അവനു തോന്നി... പിറകിൽ ഉപേക്ഷിച്ച ഭാണ്ഡത്തിന്റെ ചുളിവുകൾക്കിടെ കിടന്നു ആ മഷിക്കുപ്പി കരഞ്ഞതു മനപ്പൂർവം കണ്ടില്ലെന്നു നടിക്കേണ്ടി വന്നവൻ പോയ പാതയിൽ പിറകെ നടന്നു വന്നതായിരുന്നു ഞാൻ..,, ആ അരക്കുപ്പി മഷിയും മുനയൊടിഞ്ഞ പേനയും കയ്യിലെടുത്ത് ഞാനയാൾക്കു പിറകെ നടന്നു...,, അയാളെന്തോ പുലമ്പുന്നുണ്ടായിരുന്നു... കേട്ടവർ കേട്ടവർ അവനെ കളിയാക്കുന്നുണ്ട്.,., ചിലർ പുച്ചിക്കുന്നുണ്ട്.,., മറ്റു ചിലർ അവനോടു ചേർന്നു നിന്നു മുന്നോട്ടു നടക്കുന്നു...
ഞാൻ അവനു പുറകിൽ ഒരു നിഴൽ പോലെ കൂടി...,, അവനെന്നെ ശ്രദ്ധിക്കുന്നില്ല.,, അവരോടൊപ്പം അവനും മുന്നോട്ടു നടക്കുന്നു...,,, അവരൊന്നൊച്ചു ചില വാതിലുകളിൽ മുട്ടിക്കൊണ്ടിരുന്നു..,,, ഒന്നും തുറന്നില്ല.,., അവസാനം ഒരു സത്രത്തിന്റെ വാതിൽ തുറന്നു,.,.,, അവർ തുറന്ന വാതിൽ പഴുതാക്കി ഞാൻ അകത്തു കടന്നു..ഞാൻ നോക്കി നിൽക്കേ അവർ ഓരോരുത്തരായി പലമുറികളിലേക്കായി പിരിഞ്ഞു.,., അവർ പരസ്പരം പറഞ്ഞു.,,
"ഇതാണു,, പിൻ വാങ്ങാൻ ഒരുങ്ങിയവരാണു നമ്മൾ.,,, ഇന്നീ നിമിഷം നമ്മളാൽ അതുകൂടി ചെയ്യാനായില്ലെങ്കിൽ പിന്നെ മനസ്സിനെ തനിച്ചാക്കി ശരീരം കൊണ്ട് ജീവിക്കുകയാണു നല്ലതു..."
അവർ പരസ്പരം നോക്കി ചിരിച്ചു..,, ഓരോ മുറികളിലും ചുവരുകളുടെ നിറം കറുത്തു വന്നു,, കറുത്ത് കറുത്ത് ഇരുട്ടിനു പോലും ഭയം തോന്നിച്ച ആ മുറികളിൽ പല ജീവൻ പല നിമിഷങ്ങളിലായ് പല വഴികളിലൂടെ നടന്നകന്നു....
ആ മുറികളിൽ ഞാൻ നിർത്താതെ മുട്ടി.., ഒന്നും തുറന്നില്ല.,., ഒടുവിൽ ആ മഷിക്കാരന്റെ മുറി തുറന്നു..,, ഇരുട്ടിൽ തപ്പിയ ഞാൻ ഒരു വാതിലിൽ കൈ വെച്ചു,, മെല്ലെ ആ സാക്ഷകളെ ശല്യം ചെയ്തുകൊണ്ട് ആ മുറിയിലേക്ക് വെളിച്ചത്തെ കൊണ്ടു വന്നു.... ,, പുറകിൽ ആ മഷിക്കാരന്റെ ജീവസറ്റ ശരീരം കാണാൻ എനിക്കു കഴിഞ്ഞില്ല....,, ഞാൻ മുന്നോട്ട് നടന്നു,, വെളിച്ചം, എങ്ങും വെളിച്ചം മാത്രം... ,,ഒരുപാടു പേർ ,, അംഗീകാരത്തിന്റെ കൊടുമുടികൾ കീഴടക്കിയ ഒരുപാടുപേർ..,, എന്റെ കയ്യിലെ മഷികുപ്പിയും ഒടിഞ്ഞ പേനയും കണ്ട് അവർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു,, എഴുതി...,,
"തകർന്ന തൂലികയും ഒഴിഞ്ഞ മഷിക്കുപ്പിയും പേറിയ എഴുത്തിന്റെ അതികായനാളിയാൾ.., നാളെ ഈ ഭൂമിക്കൊരു വാഗ്ദാനമാകാൻ നമ്മിലേക്കു നടന്നു വന്നതാണു...."
ഞാനാ തകർന്ന തൂലികയെ നോക്കി..,, മഷിക്കുപ്പിയേയും...,ഒരു വാതിൽ അകലത്തിൽ ഈ നേട്ടങ്ങൾ നഷ്ടപെടുത്തിയ ആ ജീവനെ കുറിച്ചോർത്തില്ല..,, തൂലിക പിടിച്ച കൈകൾ വീശി ലോകത്തോട് പറഞ്ഞു..,,
"അതേ ഞാനാണയാൾ...."
:-എനിക്കു പോലും ഉറപ്പില്ല ഞാൻ കുറിച്ച ആ അയാൾ ആരാണെന്നു,,, എന്നാൽ ഇന്നീ ഭൂമിയിൽ വാതിൽ തുറന്നു പുറത്തു വരുന്ന മഹാന്മാരേക്കാൾ ഒരു വാതിലകലത്തിൽ മരിച്ചു വീഴുന്നവരാണു കൂടുതൽ....

No comments:
Post a Comment