Sunday, October 8, 2017

ഒന്നല്ല ഞാനൊരിക്കലും....

ഒഴിഞ്ഞ സ്വപ്നങ്ങളിൽ ഇരുട്ടിന്റെ മേലങ്കികൾ ഉയർന്നു പൊങ്ങിക്കൊണ്ടിരുന്നു,, അവയെന്തോ പറയാനെന്ന പോലെ അനക്കമില്ലാത്ത കാറ്റിനെ കരയിച്ചു കാവാട്ടം നടത്തി..,, ഉത്തരത്തിൽ കെട്ടി തൂങ്ങിയാടുന്ന പങ്കകളുടെ അലർച്ച നിന്നിട്ടൊരുപാടായതുപോലെ അപരൻ വിയർത്തൊട്ടിയിരുന്നു... മെല്ലെ എഴുന്നേറ്റു ചുമരിൽ ചാരിയിരുന്നയാൾ മുറിയുടെ ഒരു കോണിലേക്ക്‌ നോക്കി കൊണ്ടിരുന്നു..,, പങ്കകൾ മരിച്ചിട്ടില്ല,, അവയുടെ ഒച്ച ഘോര ഘോരം മുഴങ്ങുന്നു, തുണിയും ചരടും ചരിത്രവും തൂങ്ങിയാടിക്കൊണ്ട്‌ അതിനോട്‌ ഐക്യദാർഡ്യം പ്രഖ്യാപിച്ചു,, ഒന്നുയരെ പറക്കാനാകാതെ ചുമരുകളിടെ മൂലകളിൽ മതിൽ പറ്റി യക്ഷികൾ സമ്മേളനം കൂടി,, മുറിക്കകത്തെ ഒച്ചപ്പാടു പുറം ലോകമെതെന്ന് അപരന്റെ കാതുകളിൽ നിന്നും മറച്ചു... അപരൻ ചിന്തിച്ചു,, സ്വപ്നങ്ങളില്ലാത്ത നിദ്രയിൽ നിന്നും ഞാനെന്തേ സ്വപ്നങ്ങളായ്‌ ഉയിർത്തെഴുന്നേറ്റു?? ഒന്നും കണ്ടതായ്‌ ഓർക്കുന്നില്ല,, എന്നാൽ എന്തോ ഉള്ളിലൂടെ കടന്നു പോയിരിക്കുന്നു.....

മുറിയിലാകെ ഒഴുകിനിന്ന ചുവന്ന വെളിച്ചം കെട്ടുപോയി,, പങ്ക തുരുമ്പുരച്ച്‌ വയസ്സനായ്‌ ക്ഷീണിച്ചു നിന്നു,, സമ്മേളനം പിരിച്ചുവിട്ടപാടു യക്ഷികൾ അവനെ തിരഞ്ഞു നടക്കുന്നു...,, പുറമേ ആർത്ത്‌ പെയ്യുന്ന മഴയുടെ നനവ്‌ അരിച്ചരിച്ച്‌ എന്റെ നനവിൽ ഒന്നായ്‌...,, എന്തോ മുരൾച്ച മഴക്കുള്ളിലൂടെ തുളച്ച്‌ കേൾക്കുന്നുണ്ട്‌..,, എന്തോ ചെറിയ അലർച്ച..,, അപരനത്‌ കാതോർത്തു,, വന മരീചിക പോൽ അപരനവയെ കാതുകളുടെ ഒരു നിഴലായ്‌ വർണ്ണനകളുടെ ലോകത്തിലേക്ക്‌ തള്ളി വിട്ട്‌ ഉതിർന്ന തുള്ളികളുടെ ചുവടു തൊട്ട്‌ വഴി പിരിച്ചു കൊണ്ട്‌ കരിമ്പടത്തിനടിയിലേക്ക്‌ ,, ചൂടിന്റെ മാറിലേക്ക്‌ പതിഞ്ഞു പടരാൻ തിരിച്ചു നടന്നു....

അല്ല...   അപരൻ വീണ്ടും ഉണർന്നു,, എന്തോ കേൾക്കുന്നുണ്ട്‌..,, ഒരു മതിലിനപ്പുറം തളം കെട്ടി കിടക്കുന്ന പൂപ്പലണിഞ്ഞ നനവിന്റെ വക്കിൽ മണ്ഡൂകകലഹം നടക്കുന്നതിന്റെ ഓളങ്ങൾക്കു നടുവിലൂടെ അയാളുടെ കേൾവി ചൂളക്കട്ടകൾക്കു മേൽ പറമ്പിന്റെ മൂലക്കിരിക്കുന്ന കൂടിന്റെ അരികിലെത്തി..,, അതെയ്‌,, അതിനകത്തുനിന്ന് തന്നെയാണു..,, ശ്വാനകുമാരനു രണ്ടു നാലു നാളായി ചെറിയ വശം കെട്ടു തുടങ്ങിയിട്ട്‌,, കൊണ്ടു പോയിരുന്നു വൈദ്യസമക്ഷം..,, പ്രായത്തിന്റെയാണു,,, ചാവാൻ സമയമായിരിക്കുന്നു പോലും..,, "ചാവുക" ആ വാക്കുപയോഗിക്കാൻ കഴിയുന്നില്ല,, മരണം എന്ന് തന്നെ പറയണം..,  വർഷങ്ങളായി കൂറു കാണിച്ചു കൂടെ നടക്കുന്നവനാണു,, നാൽക്കാലി...

അവനതു പറയാനൊക്കില്ലാതെ മുരണ്ടു കൊണ്ടിരുന്നു,, മഴ കനത്തവന്റെ ഓരിയിടലുകൾക്ക്‌ വിരാമമിടുന്നതു കാതടുത്തറിഞ്ഞു..,, കമ്പിക്കൂടും മരതട്ടും അവന്റെ നഖാഗ്രങ്ങളുടെ മാധുര്യം വേദനയായി ഏറ്റുവാങ്ങി കൊണ്ടിരുന്നു..,, അവനെങ്ങനെ ഒന്നിച്ചീ കനൽ കൂട്ടിൽ എത്തിയെന്ന് ഞാൻ ഓർക്കുന്നില്ല,, അപരന്റെ കൈക്കുമ്പിളിൽ നിന്നിറ്റ്‌ ഒരു തുള്ളി ചോര വാർന്നു വീണതിൻ ചുവട്ടിൽ ഒരു മരുപ്പച്ച കാത്തു കിടന്ന ശ്വാനനായിരുന്നവൻ,, വീണടിഞ്ഞു കിടന്നതവന്റെ മടിയിലായിരുന്നു..,, അപരൻ മെല്ലെ മെല്ലെ ഓർത്തെടുക്കുന്നു... ,, ശ്വാനനോടി പാഞ്ഞാ തെരുവറ്റം നിന്ന പാറാവുകാരന്റെ മുഷിഞ്ഞ കാൽചട്ട കടിച്ചു വലിച്ചു..,, കുറ്റി വടിക്കു കിട്ടിയ താങ്ങിൽ മോങ്ങി ക്കൊണ്ടവൻ എന്റെ അടുത്തെത്തി,, എല്ലാം ഞാൻ കാണുന്നുണ്ടെന്ന് ഞാൻ മാത്രമല്ല മനസിലാക്കിയിരുന്നത്‌,, ശ്വാനൻ എന്റെ കാൽസറായിൽ കടിക്കാൻ ഒരു പാഴ്‌ ശ്രമം നടത്തി,, എനിക്കുരുവമില്ലെന്നത്‌ പ്രാണിക്കുണ്ടോ ബോധ്യം...,, വീണ്ടും ഒന്നു കൂടെ ,, അവനെന്റെ നേർക്ക്‌ ചാടി..,, ഇല്ല എനിക്കുരുവമില്ലെന്ന ബോധ്യത്തിൽ തിരികെ ഓടി അപരന്റെ കാൽപാദം നക്കി നക്കി തണുപ്പിച്ചു..,,, വീണ്ടും ആ പാറാവുകാരന്റെ അടുക്കലോടിയെത്തി ദൈന്യത്തിൽ മുരണ്ടു നിന്നു..,, മെല്ലെ ഒന്നുഴിഞ്ഞു അയാളെ ഒന്നുകൂടി വലിച്ചു,, മെല്ലെ ആ ശ്വാനനു പുറകേ അപരനടുക്കലേക്ക്‌ അയാൾ നടന്നു...
അപരനും ശ്വാനനും ആസ്വദിച്ചു തുടങ്ങിയ നാളുകൾ..,,കൊട്ടിനും കൂട്ടിനും കയ്യാളായി നിന്ന അതേ ജീവിയിന്നൊരു ചക്രദൂരം മാറി അപരനെന്ന പഴയ വേഷം എടുത്തുടുത്തു നിൽക്കുന്നു,, ഇരിക്കുന്നു,, കിടക്കുന്നു.... മാന്ത്രികമായ ആ മൂളൽ ഇന്നവനെ ഗാഢമായ ശാന്തതയിൽ അസ്വസ്ഥനാക്കിയിരിക്കുന്നു,, എങ്കിലും കരിമ്പടം വകഞ്ഞു മാറ്റി അങ്ങു പോക വയ്യ,, തണുപ്പും മഴയും അപരനെയും അവശനാക്കിയിരിക്കുന്നു..,, അപരൻ മെല്ലെ എഴുന്നേറ്റു എന്റെ അടുക്കൽ വന്നു..,, മുന്നിൽ മുട്ടിലിരുന്നു,, ആജ്ഞകൾക്കായ്‌ കാതോർത്തു.....,,, ഞാൻ മൗനിയായി,, ഞാൻ കാതൊർക്കയായിരുന്നു എന്റെ ശ്വാനന്റെ മരണത്തിനായി...,, അവനു നാൾ അടുത്തിരിക്കുന്നു...,, എനിക്കൊരേ സമയം ഒത്തിരി കാതുകളിൽ കേൾവി ഉണ്ടെന്നതെത്ര വൈകൃതം..,, ഞാൻ അപരനെ കേൾക്കുന്നേ ഇല്ല..,, ശ്വാനന്റെ യാത്രയിൽ ഒരു മരണ വാചകം ചോല്ലാൻ ഓർത്തെറ്റുക്കുന്നതിനിടെ ആരോ അപരന്റെ വിളി കേട്ടതുപോലെന്റെ ഉൾ വിളി പറഞ്ഞു വെച്ചു..,, ആരാണത്‌..?? സംശയത്തിലൂന്നി എന്റെ കണ്ണുകൾ തിരഞ്ഞു..,, അല്ല ഈ ഭൂമിയിൽ ഞാൻ മാത്രമല്ല മോക്ഷദായകനായി ഉള്ളത്‌,, മറ്റു പലരും ഉണ്ട്‌,, ഞാൻ കാണുന്നു അവരെ,, അവരെന്റെ കണ്ണുകളിൽ നിന്നൊളിച്ചിരിക്കയായിരുന്നുവോ...??

ശ്വാനനനെന്നാൽ ധന്യനായി ആത്മാവിന്റെ യാത്രയിലാഴ്‌ന്നപ്പോൾ,, അപരന്റെ യാത്ര മറ്റാരാലോ ആരംഭിച്ചിരിക്കുന്നു...

ദൈവം എനിക്കു മുകളിലിരുന്നും കരയുകയൊ ചിരിക്കുകയോ ചെയ്യുന്നു....

No comments:

Post a Comment