.....................അമ്മേം കൊണ്ട് എങ്ങോട്ടേലും പോകാന്നു പറഞ്ഞാ മിക്കപ്പഴും ഞാൻ നോ ആണു പറയാറു ആദ്യം,, പിന്നെ കോറേ പറഞ്ഞ് പറഞ്ഞിട്ടാണു പോകാൻ സമ്മതിക്കൽ പതിവ്..,, ഇന്നും അങ്ങനെ തന്നെ,, അവസാനം കൂടെ ചെന്നു...
ഡിസ്പെൻസറിയിൽ കൊണ്ടാക്കി പുറത്ത് കാത്തിരുന്ന് മുഷിഞ്ഞാണു വെളിയിലെ തിണ്ണയിൽ പോയിരുന്നത്..
വാര്യരു മാഷടെ ക്ലാസ്സു കഴിഞ്ഞ് റ്റ്യൂഷൻ പിള്ളർ തെരക്കി വരുന്നു,, തെറ്റിദ്ധരിക്കണ്ട,, പൊടിപ്പിള്ളേർ ആണു, രണ്ടിലും മൂന്നിലും ഒക്കെ പഠിക്കണ പിള്ളേർ... ആഹ് സംഭവം ഒരു ഗുമ്മൊള്ള കാര്യം തന്നെ,, ഈ ചിട്ങ്ങ് പിള്ളെർടെ വർത്താനം കേക്കൽ.. അങ്ങനെ ഷീല ടീച്ചറു തല്ലിയ കാര്യോം,, വാര്യരു മാഷ്ടെ ഉണ്ണി കുടുമേം ഒക്കെ കളിയാക്കി പറഞ്ഞ് ഇങ്ങനെ വരുന്നുണ്ട്..,, കൂട്ടത്തിലൊരു വിരുതൻ., അവനെ ഞാൻ കണ്ടില്ല,, ആ കൂട്ടത്തിൽ അവനാണു ഏറ്റവും ചെറുത് എന്നാൽ ഒച്ച നല്ലവണ്ണം കേൾക്കാം..,, അവനങ്ങനെ കാടിളക്കി ഒച്ച വെച്ച് പൊളിക്കണുണ്ട്..
ഒരു പയ്യനും ഒരു പെൺകൊച്ചും ഉണ്ട് കൂടെ,,അവനിങ്ങനെ വീമ്പു പറയും പോലെ കൊച്ചിനോടെന്തൊക്കെയോ പറയുന്നുണ്ട് അവളതൊക്കെ കണ്ണും മിഴിച്ച് കേൾക്കുന്നും ഉണ്ട്,, അതിനിടക്കാണു മറ്റവനൊരു കൗണ്ടറടിച്ചത്,,
"ടാ നീ ഇങ്ങനെ ബഡായി അടിച്ചാണോ മറ്റവളെ വളക്കാൻ പോണെ...??"
മുഖത്തൊരു കൊച്ചു വളിപ്പ് വന്നെങ്കിലും ക്ഷീണം തട്ടാതെ അവൻ ചോദിച്ചു..
"ആരു??"
ആ പെൺകൊച്ചും തെല്ലക്ഷമയോടെ ചോദിച്ചു,,
"ആരു??"
മൂന്നാമൻ വിട്ടു കൊടുക്കാൻ ഭാവം ഇല്ല,,
"സ്വാതി,, നമ്മടെ സ്വാതിയേ...,, "
ഒന്നാമൻ ചൂളി നിന്നു,, എന്നിട്ട് ഉരുളാൻ തുടങ്ങി,, "അങ്ങനൊന്നും ഇല്ല,, വെർതേ പറയല്ലെടാ പട്ടീ.." എന്നൊക്കെ പൊരുതി നോക്കിയെങ്കിലും അവസാനം അവൻ അടിയറവു പറഞ്ഞു ,
"ശരി,, എനിക്കവളെ ഇഷ്ടാ,, അതിനിപ്പൊ എന്താ...??"
ഒരു പോസ്റ്റുകാലിന്റെ മറയിലിരുന്ന് ഈ ഓച്ചപ്പാടും ബഹളോം ഒക്കെ കെൾക്കണ എന്നെ അവരു കണ്ടില്ല..,, അവരൊന്നൊതുങ്ങി നിന്ന് കഥ തുടർന്നു...
അവളവനോട് ചോദിച്ചു,,
"നീ ഇതവളോട് പറഞ്ഞോടാ??"
"ഇല്ലടീ,, ഞങ്ങൾ ക്ലാസ്സിൽ ജാതകം നോക്കി കളിക്കുമ്പഴൊക്കെ ഞങ്ങക്ക് നല്ല പൊരുത്തം വരാറുണ്ട്.. "
സ്കൂളുകളിൽ ഇപ്പഴും പഴയ പേരിന്റെ സ്പെല്ലിംഗ് വെച്ചുള്ള ജാതകമെഴുത്ത് ഉണ്ടെന്നറിഞ്ഞപ്പൊ ഒരു ഉൾപുളകം തോന്നി...
"എന്നിട്ട് നീ എന്നാ അവളൊട് പറയാൻ പോണെയ്..??" മൂന്നാമനു ക്ഷമ നശിച്ചി തുടങ്ങി...
"മറ്റന്നാൾ,, മറ്റന്നാൾ ഞാൻ പറഞ്ഞിരിക്കും..,, "
"അത് സൂപെറാവും,," പെൺകൊച്ചിനും കോരിത്തരിപ്പ്...
"അവളു നോ പറഞ്ഞാലോ...??"
"അങ്ങനെ അവളു പറഞ്ഞാ,, യെസ്സ് പറയുന്ന വരെ ഞാൻ പിന്നാലെ നടക്കും,, "
ആ പയ്യന്റെ കോൺഫിഡൻസ് ലെവൽ അപാരം തന്നെ..,, അവനതും പറഞ്ഞ് മെല്ലെ അവരൊപ്പം മുന്നെ നടന്നതും പോസ്റ്റിന്റെ മറ വിട്ടപ്പൊ എന്നെ കണ്ടു ,,, ഒന്നു പകച്ചവർ മുറുക്കം പറഞ്ഞു..,,
"ഡാ വാര്യരു മാസ്ഷടെ തൊട്ട വീട്ടിലെ ചേട്ടനാടാ അത്..,, പണിയായല്ലോ..."
മൂന്നാമൻ സൈക്കിളും കൊണ്ട് തിരിഞ്ഞോടി..,, ഒന്നാമനും പെൺകൊച്ചും ഓട്ടകണ്ണിട്ട് എന്നെ നോക്കി കൊണ്ട് മുന്നിക്കൂടെ ഓടി..,, കൊറച്ചങ്ങ് ചെന്ന് തിരിഞ്ഞ് നോക്കിക്കൊണ്ട് അവരു വീണ്ടും ഓടി...
ഇഷ്ടായി,, ആ പയ്യനേം,, കൂട്ടാളികളെയും,, നമ്മളൊക്കെ അവരുടെ പ്രായത്തിൽ,,,
"കോഴിയാണൊ മുട്ടയാണോ ആദ്യം ഉണ്ടായത് "
എന്നും ചോദിച്ചാണു നടന്നിരുന്നത് എന്ന ക്ലീഷേ ഞാൻ പറയില്ല..,, അവന്റെ പ്രണയകഥയെ പറ്റി വാര്യരു മാഷോടു കൊളുത്താനും ഞാൻ ഇല്ല....
അവന്റെ പ്രായത്തിൽ എനിക്കും ഉണ്ടായിരുന്നു,,
ചുരുക്കം ചിലർക്ക് മാത്രം അറിയാവുന്ന ഒരു സീക്രട്ട് ക്രഷ്....

No comments:
Post a Comment