ഇരുട്ടറകളിലെ വെളിച്ചത്തിലേക്ക്...
വഴിവെളിച്ചത്തിൽ കണ്ട അവ്യക്തമായ രൂപങ്ങളോട് സംസാരിക്കും പോൽ അമ്മയെന്നോട് പറഞ്ഞ കാര്യങ്ങളിൽ,, പല കുറി പിൻ വിളികൾ എന്റെ കാതുകളിൽ തട്ടി പ്രധിധ്വനിച്ചു.. അടഞ്ഞു കിടന്ന ഒരു വാതിലിനിടയിലൂടെയെന്നപോലെ ഒരു അരണ്ട വെളിച്ചം മുഖത്തു തട്ടി...,,, പഴയകാലങ്ങളെ മറന്നു സ്വയം "ഞാൻ" എന്നു തിരുത്തി എഴുതി മുന്നോട്ടു നടന്ന എന്റെ മുഖത്തേറ്റ അടിയായി ആ വാക്കുകൾ..,, ജീവിതത്തിന്റെ വാൽ-തല കൂട്ടിയോജിപ്പിക്കാൻ ശ്രമിക്കുന്നതിനിടക്ക് ആ അമ്മ മറന്നു പോയ ചില ബന്ധങ്ങളേകുറിച്ച് ഓർത്ത് നെടുവീർപ്പിട്ടപ്പോൾ അരികിലെ ഇരുട്ടിനെ മറയാക്കി സ്വയം ചെറുതാകാൻ എന്നാലായ വിധം ഞാൻ ശ്രമിച്ചു...
അച്ഛൻ എന്ന ഓർമ്മയും,, അമ്മയെന്ന സ്നേഹവും ഞാൻ എന്തെന്നു എഴുതിവെച്ചതിനെ സ്വയം വിമർശനങ്ങളാൽ കഴുകി,, മയ്ച്ചു ,, മറ്റൊന്നിനെ കുടിയിരുത്താൻ ശ്രമിച്ച വലിയതെറ്റു ഇരുട്ടിന്മറ നീക്കി ചിരിച്ചു... കൈപിടിച്ചു നടത്തിയ..,, കൂടെ നടന്ന..,ഒരേ മനസ്സിൽ പങ്കുവെച്ച പലരും ഒരു കനൽകാറ്റുപോലെ തിരികെ മനസ്സിലെത്തി...,, അവർ പകർന്നു തന്ന ചൂടിൽ സ്വയം ഉരുകി തീരുന്നു ഞാൻ... അച്ഛനും അമ്മയും എന്നെ വാർത്തെടുത്ത അച്ചിനു കാലങ്ങളുടെ പഴക്കമുണ്ട്...,,, നിമിഷങ്ങളെ തോൽപിച്ചു മാറി മറയുന്ന ഇന്നിന്റെ ലോകത്ത് തുരുമ്പിൻ കറ ദേഹത്തു കാണുന്നു..
എന്നോട് ക്ഷമിക്കണം..,, ഒരോ പിൻ വിളികൾക്കും കാതോർത്താൽ..,, തിരിച്ചു സംസാരിക്കാൻ നിന്നാൽ...,,, ഒരു പക്ഷേ നാളെ എനിക്കൊരു സ്വപ്നമായി അവശേഷിക്കും...,..,, സ്വബോധത്താൽ ഞാൻ എല്ലാം മറക്കട്ടെ....,, മറവിയെ പോലും മറക്കട്ടെ....

No comments:
Post a Comment