എഴുത്തകങ്ങൾ....
പണ്ടൊരു ഹൈ സ്കൂൾ വരാന്തയിൽ വെച്ചാണു കയ്യിലിരിക്കുന്ന പേനക്കുള്ളിൽ വളരുന്നൊരു ബീജമുണ്ടെന്നു ഞാൻ തിരിച്ചറിയുന്നതു...അതവളുടെ മാതൃത്ത്വത്തിലേക്കു നിക്ഷേപിച്ചു കടന്നു കളഞ്ഞതാരെന്ന ചോദ്യം ഇന്നും ഉത്തരം കിട്ടാതെ വന്നു കൊഞ്ഞനം കാട്ടുന്നു.... ഒരുപാടാലോചിച്ചു...... വഴിവിളക്കുകൾ മങ്ങിയ ആ പാടവരമ്പിലെ നാട്ടുവഴികളിൽ വീണുടഞ്ഞ ബന്ധങ്ങളിൽ ഞാൻ കണ്ട പവിത്രതയായിരുന്നു എന്റെ ആദ്യ എഴുതു പ്രതി....,,,, ആവശ്യങ്ങൾക്കുപയോഗിച്ചു വലിച്ചെറിയുന്ന "കാമുകി"യിൽ നിന്നു വർണ്ണ നിറമുള്ള ചെപ്പുകളിൽ ഞാൻ ഒളിപ്പിച്ചു വെച്ച "പ്രണയിനി"യിലേക്കു അവൾ വളർന്ന നാളുകളിലെല്ലാം അവളെന്നോടോരുപാടു കാര്യങ്ങൾ പറഞ്ഞു....,,, കൈപ്പടകളിലൂടെ ഞാൻ അതു ലോകത്തോട് പറഞ്ഞു..,,വിമർശനങ്ങളും പ്രശംസനങ്ങളും വളമിട്ടുതന്ന വീഥിയിൽ മുന്നോട്ട് നടന്നു... പലകുറി ഞാൻ ചിന്തിച്ചിരുന്നു മാറ്റങ്ങളുടെ ലോകത്തു എഴുത്തകങ്ങൾക്കു ചവറ്റു കുട്ടയുടെ സ്ഥാനമാണോ ഉള്ളത് എന്നു...,, ആ ചവറ്റു കുട്ടകളിലേക്കു നടന്നു കയറാൻ കൊതിച്ച എന്റെ മുന്നിലേക്കു വാസ്തുശിൽപകലയുടെ വിശാലമായ ലോകം തുറന്നുതന്നതെന്റെ അമ്മയാണു...,,, രണ്ടു വർഷങ്ങൾ എടുത്തു ആ വിശാലതയിൽ എന്റെ വേഷമെന്തെന്നു തിരിച്ചറിയാൻ...ഇനിയീ വേഷമിവിടെ ആടി തീർക്കാം....അഴിച്ചു മാറ്റുന്ന ബിരുദത്തൊപ്പിയുടെ ഭാരമില്ലായ്മയിൽ നിന്നും മറ്റൊരു വേഷവുമായി വീണ്ടും തുടങ്ങാം......"എന്റെ പ്രണയം എന്നും തൂലികയോടായിരുന്നു വർഷം 2015
No comments:
Post a Comment