.................ഉഷ്ണം പൊടുന്നനെ വിട്ടു പോകുന്നതു പോലെ..,, അവശനാണെങ്കിലും ആ തിരു നഗരപ്രാന്തത്തിൽ മുന്നിലേക്കുള്ള വഴികൾ തേടി ഞാൻ നടന്നു.... ആയിരം കാൽ വിളക്കുകൾ വഴി തെളിയിച്ച വീഥികൾ,, അവസരങ്ങൾക്കായ് കാത്തു നിൽക്കുന്ന മനുഷ്യർ അങ്ങനെ പതിവു കാഴ്ചകൾ അവിടെയും വ്യത്യസ്ഥമായിരുന്നില്ല...
ഉയർച്ചയും താഴ്ചയും തളർത്താത്ത ആ പാത മുന്നോട്ടു തന്നെ നീങ്ങി..,, വഴിവക്കിൽ ഉയർന്നു നിന്നിരുന്ന മാളികകൾ പൊടുന്നനെ ചെറിയ ചെറിയ ഇഷ്ടിക കളങ്ങളായ് രൂപാന്തരം പ്രാപിച്ചു..,,ചൂള തുപ്പുന്ന പുകനീങ്ങാൻ വെച്ചു കെട്ടിയ പടുകൂറ്റൻ പുകത്തൂണുകൾ വെയിലിനെ ചോദ്യം ചെയ്തു കൊണ്ട് ഉയർന്നു നിന്നു..
"എന്നിൽ നിന്നും ഒഴിഞ്ഞു പോകാൻ ആ പട്ടണത്തിന്റെ വിഴുപ്പുകൾ കാത്തു നിൽക്കുന്നു"..,, ആ ചാരുബെഞ്ചുകളിൽ ഒന്നിൽ ഇരുന്നപ്പോൾ ആദ്യം മനസ്സിൽ വന്ന ചിന്തയതാണു..,, നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് നീളൻ യാത്രാ വണ്ടികളും ചരക്കു വണ്ടികളും പലതവണ കടന്നു പോയ്..,, കാലം വിനാഴിക കണക്കെ നീങ്ങിക്കൊണ്ടിരുന്നു... അലസതയിൽ നിന്നു അലസതയിലേക്കു മനസ്സു വഴുതി വീണു കൊണ്ടിരുന്നു...,,,
പതിയെ കാലൊന്നനക്കിയപ്പോൾ ചെരുപ്പിനടിയിൽ പറ്റി പിടിച്ച ഒരൊഴുക്ക് കഫം ശ്രദ്ധയിൽ പെട്ടു..,,അറപ്പും ഒരു തരം വെറുപ്പും കലർന്ന ഒരു വികാരം ഉള്ളിൽ കുന്തിച്ചു വന്നു.,., അതിനെ വായ് വഴി ഒന്നു മുക്കി പെറ്റിട്ടു ഞാൻ അവിടെ നിന്നും ഒരു ഇരുപതടി മാറി അടുത്ത ഇരിപ്പിടം തിരഞ്ഞു..,, അവിടെയും കാലടികൾക്കരികെ അതേ കഫപാടുകൾ... മനസ്സ് മടുത്തതു പോലെ ഞാൻ എഴുന്നേറ്റു നിന്നുകൊണ്ട് അകലേക്കു നോക്കി....,, ഒരു തരത്തിലും പ്രതീക്ഷക്കു വക തരാതെ ആ പാത ഇരു വശങ്ങളിലേക്കും നീണ്ടു പോകുന്നു....
പുറകിൽ ഒരു കാർക്കിച്ചു തുപ്പലിന്റെ ഭാരിച്ച ശബ്ദം കേട്ടാണു തിരിഞ്ഞു നോക്കിയതു,, അവശനും അലസനുമായ ഒരാൾ..,, ഉറകളില്ലാത്ത കാലുകൾ ആ പഴുത്ത വെറും നിലത്തു ഉറപ്പിച്ചു കോണ്ട് അയാൾ നടക്കുന്നു,, അയാൾ ഇറക്കി വെച്ച ഭാരത്തിലേക്കു ഞാൻ നോക്കി,, അതെ,, ഇതയാൾ തന്നെ,, ഈ കാത്തിരിപ്പു നിരത്തിന്റെ ഇരിപ്പിടങ്ങൾക്കരികിലും ചുവരുകളിലും സ്വന്തം വിഴുപ്പു തുപ്പിക്കളയുന്ന ആ കഫചുണ്ടുള്ള അജ്ഞാതൻ..,, മടക്കി കെട്ടിയ ഒരു അഴുക്കു പിടിച്ച മുണ്ടിൻ കോന്തലയിൽ അയാളെന്തൊ കരുതിയിരുന്നു...,, മുണ്ടിനു കീഴെ തെളിഞ്ഞു കാണുന്ന ചളി നിറം നിഴലിച്ച ആ വള്ളി ട്രൗസറിന്റെ കീശകളിൽ കയ്യിട്ടു ചൊറിഞ്ഞു കൊണ്ടിരുന്ന അയാളുടെ മെലിഞ്ഞ രണ്ടു കാലുകൾ ആ ഉടഞ്ഞ ശരീരത്തിനു എന്തു കൊണ്ടും ചേർന്നതായിരുന്നു,, എല്ലാത്തിനും പുറമേ എടുത്തു കാണാൻ കഴിഞ്ഞതു അയാളുടെ തലക്കു പിറകിൽ തൂങ്ങിയാടിയ ഒരു തള്ളവിരലോളം വലിപ്പമുള്ള അധിക മാംസമാണു..,, അതയാളുടെ മുന്നോട്ടുള്ള നീക്കത്തെ നിയന്ത്രിച്ചിരുന്നോ എന്നു ഞാൻ സംശയിച്ചു....
കാൽപാടിൽ പതിഞ്ഞ കഫത്തുള്ളികളെ കുറിച്ചോർത്തപ്പോൾ അയാളുടെ അലസ സൗന്ദര്യത്തെ ഞാൻ മറന്നു,, ഒന്നുറക്കെ ഞാൻ അയാളെ വിളിച്ചു:-അതേ മിസ്റ്റർ,, ഒന്നു നിൽക്കൂ...
അയാൾ ഒന്നു തിരിഞ്ഞു നോക്കിക്കൊണ്ടു വീണ്ടും നടന്നു,, അയാളെയാണു ഞാൻ വിളിക്കുന്നതെന്നു മനസിലായില്ലെന്നു തോന്നുന്നു..,, അല്ലെങ്കിൽ തന്നെ അയാളെ പോലൊരാളെ ആരാണു മിസ്റ്റർ എന്നഭിസംഭോധന ചെയ്യുക എന്നയാൾക്കു തോന്നിയിരിക്കണം..,, രണ്ടാണെങ്കിലും ഞാൻ ഒന്നു കൂടി വിളിച്ചു:-അതേ..,നിങ്ങളെ തന്നെ....
അയാളൊരു നിമിഷം നിന്നു കൊണ്ട് 'ഞാനോ?' എന്ന മട്ടിൽ സ്വയം ചോദിച്ചു..,, നിങ്ങളെ തന്നെ എന്ന മറുപടി കൊടുത്ത ശേഷം ഞാൻ അയാളിലേക്കു നടന്നു ചെന്നു,, സംസാരിക്കാൻ പോലും ഒരു ചെറിയ വിമ്മിഷ്ടം തോന്നിക്കുന്ന തരം രൂപം..,, എങ്കിലും ഇതു പറയാതിരിക്കുന്നതു ഉചിതമല്ലെന്ന തോന്നൽ എന്നെ പിന്നിൽ നിന്നും കുത്തി..,, ഒടുവിൽ ഞാൻ ചോദിച്ചു,, "നിങ്ങളെന്തിനാ ഈ വഴി മുഴുവൻ തുപ്പി നശിപ്പിക്കുന്നതു,, മറ്റുള്ളോർക്ക് അതൊരു ബുദ്ധിമുട്ടാണെന്നു മനസ്സിലാക്കി കൂടെ,,"
അയാളൊന്നും സംസാരിച്ചില്ല..,,
ഞാൻ വീണ്ടും പറഞ്ഞു:-"അതേ നിങ്ങളോടാണു ചോദിച്ചതു.."
അയാൾ.വീണ്ടും ഒരൊഴുക്ക് കഫം എന്റെ മുന്നിൽ എടുത്ത് തുപ്പിക്കൊണ്ട് വേച്ചു വേച്ചു നടന്നു നീങ്ങി....,, എനിക്ക് ഒരുതരം ഭ്രാന്തമായ ദേഷ്യം ബാധിച്ചു,, അയാളുടെ കഫത്തിനു മുകളിലൂടെ ഞാനും കാർക്കിച്ചു തുപ്പി..,,
രണ്ടു നിറങ്ങളും ഒന്നു പോലെ....
ഏതോ ഒരു നിമിഷത്തിന്റെ ക്രോധത്തിനിടക്കു ഇതു പോലെ ഒന്നാർത്തു തുപ്പാൻ നേരം മനസ്സിന്റെ പൊട്ടിയ ചരടുകളുടെ കെട്ടുകൾ മുറിഞ്ഞു പോയതായിരിക്കണം അയാൾക്ക്.,, സ്വയം ചിന്തകളിലൂടെ ഞാൻ അയാളെ ന്യായീകരിച്ചുകൊണ്ടിരുന്നു....അയാൾ ആ വഴികൾ പിന്നിലാക്കി നടന്നു പോയ്കൊണ്ടിരുന്നു...,,എതിരെ വന്ന ആ തീവണ്ടിക്കു മുന്നിലേക്ക്..,, അയാളുടെ കഫത്തുള്ളികൾക്കു പറയാനുണ്ടായിരുന്ന കഥകളെ ചിതറിച്ചു കൊണ്ട് ആ വണ്ടി കടന്നു പോയി...
മനസ്സിൽ കുറ്റബോധമോ അമ്പരപ്പോ ഒന്നും തോന്നിയില്ല,, ചിന്തകൾ മാത്രം....
ഒരുപക്ഷേ എനിക്കു തരാതെ പോയ മറുപടികൾ അയാൾ ഈ ലോകത്തിൽ നിന്നും മറച്ചു പിടിച്ചവയായിരിക്കാം.....,
അത്തരം പലമുഖങ്ങളും ഞാൻ അതിനു മുൻപും ശേഷവും കണ്ടിരിക്കുന്നു,, അവരെ ഓരോത്തരെയും ഈ നിമിഷം തിരിച്ചറിയാനാകുന്നു..,അവരോരോരുത്തരും മറിച്ചൊന്നായിരിക്കില്ല...,,
താളുകൾ നിറഞ്ഞ, അടഞ്ഞ പുസ്തകങ്ങൾ.......

No comments:
Post a Comment