ഒരു നിശയെ പ്രണയിക്കാം...
""നീ എന്നും എനിക്കൊരു നല്ല സുഹൃത്തായിരിക്കും ""
അവളുടെ വാക്കുകളിലെ അവ്യക്തതയിൽ നിന്നും എനിക്കതു വ്യക്തമായിരുന്നു.... മറുപടിയോടെ ഉപചാരമവസാനിപ്പിക്കാതെ ഞാൻ നടന്നു...,, പുറകിൽ അവളുടെ വിളികൾക്കു ചെവികൊടുത്തിരുന്നെങ്കിൽ നടക്കാൻ പാടില്ലാത്ത പലതിനും ആ പൊതുവഴി സാക്ഷിയാകുമായിരുന്നു.....
നടന്നകന്ന ഒരോ അടിയിലും കൺതടങ്ങൾ ഭാരിക്കുന്നതു ഞാൻ അറിഞ്ഞു...... ഈ ഭൂമിയിൽ എന്തുകൊണ്ടും ഞാൻ തനിച്ചാണെന്നു തോന്നിപോയ നിമിഷങ്ങൾ.......
അവളിലേക്കു ഞാൻ എത്തിയതെങ്ങനെ എന്നെനിക്കറിയില്ല..,, വിവരമില്ലായ്മയുടെ ഒരു വ്യാഴവട്ടക്കാലത്തിന്റെ പഴക്കമുള്ള ബന്ധമായിരുന്നു അത്..........
ഒരു കാഴ്ചയിൽ പോലും നിഷ്കളങ്കത നിറഞ്ഞുനിന്ന എന്റെ ബാല്യം...,, അവിടെയൊരു കളിത്തോഴി ആയി അല്ലെങ്കിലും ഒരു സഹപാഠിയായി അവളുണ്ടായിരുന്നു...., ഒരു ക്ലാസ്സ് മുറിയുടെ രണ്ടു തലക്കാൽ ഞങ്ങളിരുന്നു...,, പരസ്പരം എന്നോ കൈമാറപെടേണ്ട ഒരു പ്രണയം ഞങ്ങൾക്കിടയിൽ ഉയരാനൊരുങ്ങിയ യവനികയായി ഉണ്ടെന്നതു ഞാൻ തിരിച്ചരിഞ്ഞിരുന്നില്ല..... ഒരു ഭംഗിവാക്കിന്റെ അകമ്പാടിയില്ലാതെ ആ അധ്യയനസമുച്ചയങ്ങളുപേക്ഷിച്ചു ഞങ്ങൾ ഒഴുകിയകന്നു........
"മുൻപോട്ടൊഴുകുന്ന ജീവിതത്തെ ഒന്നു പുറകിലേക്കു വലിക്കാനുതകുന്ന കയറുകൾ തിരയുകയാണു ഞാൻ ഇന്നു...""
കാലവാതങ്ങൾ പലകുറി വീശിയകന്നു....,, ഒരു യാത്രയിൽ വീണ്ടും ഞങ്ങൾ സഹയാത്രികരായ് ഒന്നിച്ചു...,, അർത്ഥവൈവിധ്യങ്ങളൊന്നും തന്നെ മനസിലാക്കാതിരുന്ന ആ യാത്രയിൽ ഞാൻ സന്തുഷ്ടനായിരുന്നു.....,, അവസരങ്ങൾ തേടിവരുന്നതിനെ പ്രതി ഞാനോട്ടും ആകുലനായിരുന്നില്ല....,, അവയെന്തിനെന്നും എനിക്കറിവില്ലായിരുന്നു.......,, ആ തിരിച്ചുവരവുകളെന്തിനാണെന്നു ഞാൻ അറിഞ്ഞതു പിന്നെയും വർഷങ്ങൾ കഴിഞ്ഞാണു...,,
കൗമാരം...,,, വികാരങ്ങളുടെ തള്ളിച്ചയിൽ ഒരോ മനുഷ്യനും തിരിച്ചറിവുകൾക്കു അടിമപെട്ടു പോകുന്ന പ്രായം...,, അങ്ങനെയൊരു പിന്താങ്ങലിൽ മുന്നിൽ നിന്നവനു നേരെ പൊങ്ങിയ കൈകൾ പിന്നീടു ഞാൻ കാണുന്നതു കട്ടി തുണികൊണ്ടു മറച്ച നിലയിലാണു...,,,.. ആ വൈകല്യം പിന്നീടൊരുപാടു സൗജന്യങ്ങൾ എനിക്കു സമ്പാദ്യമായി തന്നു...,, കൂട്ടിവെയ്ച്ചാൽ കുന്നോളം ഉയരമുള്ള സമ്പാദ്യം......,, ഒരു വിളക്കുകാളിന്റെ മറപിടിച്ചു കൊണ്ട് അവൾ പങ്കുവെച്ച സൗഹൃദത്തിന്റെ പുഞ്ചിരിക്കരികിൽ,,,, അന്നാ കണ്ണുകളിൽ ഞാൻ തിരിച്ചറിഞ്ഞതെന്തോ,, അതായിരുന്നു..
"പ്രണയം..."
അന്നു മുതൽ പരസ്പരം സംസാരിച്ച ആ കണ്ണുകളോടു ഞാൻ മനസ്സാൽ കൈമാറിയതും അതുതന്നെയായിരുന്നു.... ഒരു വാക്കുപോലും സംസാരിക്കാതെ... അമ്മയോടു കള്ളം പറഞ്ഞും,, ഏട്ടനെ കബളിപ്പിച്ചും ഞാൻ കൊത്തിയുണ്ടാക്കിയതു അവളുടെ ശിൽപമായിരുന്നു,, ഇടവഴികളിൽ പൊഴിഞ്ഞു വീണ ഇലകളോടു കുശലം ചോദിച്ചും,,, കാറ്റിനോടു സല്ലപിച്ചും ആ ചുവരരികിലും കൊന്നച്ചുവട്ടിലും ഞാൻ നിന്നതു അവളെ കാണാനായിരുന്നു..,, അവളോടാ പ്രണയം കൈമാറാനായിരുന്നു....എന്നാൽ കാലം വീണ്ടുമെഴുതിയ എന്റെ സ്വപ്നങ്ങളെ ഞാൻ മനപൂർവ്വം കല്ലറക്കുള്ളിൽ അടച്ചു...,, .. അന്നാളുകളിൽ എന്നിലേക്കു തേടി വന്ന ഒരു സൗഹൃദത്തിന്റെ ആഴങ്ങളിൽ ചില സത്യങ്ങൾ ഞാനറിഞ്ഞു...,, അതിലവളില്ലായിരുന്നു എങ്കിലും അതവളുമായ് ചേർന്നതായിരുന്നു....
പ്രണയം മനുഷ്യനെ ഭ്രാന്തനാക്കുന്നു എന്ന കവിവാക്യത്തിന്റെ പൊരുളിനോടടുക്കുമ്പോൾ ഉള്ള നീറ്റൽ ഞാൻ അറിഞ്ഞു...,, തണുത്തുറയാൻ കാലമൊരുപാടെടുത്ത നീറ്റൽ....,,
അകന്നു പോയ് ,,അവളൊരുപാടു.... ഞാനും മാറ്റങ്ങളെ അംഗീകരിക്കാൻ തുടങ്ങിയിരുന്നു.....,,
ചാട്ടുളിപോലെ കാലം കൗമാരത്തിന്റെ അവസാനനാളുകൾ എന്നിലേക്കടുപ്പിച്ചു...,,
അവസാനത്തെ കൂടിച്ചേരൽ...,, അകന്നു പോകാതെ അവൾ വീണ്ടും വീണ്ടും എന്നിലേക്കു വന്നു കൊണ്ടിരിക്കുന്നതു തിരിച്ചറിഞ്ഞ ഞാൻ ഒരുപാടാഗ്രഹിച്ചു പോയി അത്തവണ...,,, പ്രായത്തിന്റെ പക്വത പുറകെനടന്നു കൊണ്ടുള്ള മരംചുറ്റി പ്രണയത്തിൽ നിന്നും എന്നെ ഒരുപാടു മാറ്റിയിരുന്നു....,, കൈവിട്ടുപോകുമോ എന്ന സാഹചര്യത്തിൽ ഞാൻ അവളോടതു പറഞ്ഞു...,,
അവളിൽ ഞാൻ എന്റെ ഭാവി കാണുന്നു എന്നു...,,,
മറുപടിക്കായ് കാത്തു..,, അവിടെ എന്റെ ജീവിതത്തിന്റെ പഴമ വീണ്ടും തിരിച്ചു വരികയായിരുന്നു....,, അവളുടെ മനസ്സിനോടു ഒരുപാടടുത്തു പോയ ഞാൻ അവളുടെ ഒരോ വാക്കിലും ആദ്യമായ് അവൾക്കു തോന്നിയ പ്രണയമെന്നോടായിരുന്നു എന്ന സത്യത്തെ പാലൂട്ടി വളർത്തുകയായിരുന്നു...,,
ഒരു വെളുത്ത തുണിയുടെ കറുത്ത മറയിലേക്കു ഒതുങ്ങുമ്പോൾ പോലും മനസ്സിൽ നിന്നും മായില്ലെന്നു എനിക്കുറപ്പുള്ള ഏതാനം നാളുകൾ...
അതിനിടയിൽ അവളിൽ നിന്നും ഞാനറിഞ്ഞു അവളുടെ മനസ്സിന്റെ ആഴങ്ങളിൽ പതിഞ്ഞ മറ്റൊരു ബീജത്തിന്റെ കഥ...,,
ഒരു ഹിമശ്രിംഗത്തിന്റെ ഉയരങ്ങളിൽ നിന്നും താഴ്‌വാരങ്ങൾ നോക്കി സന്തോഷിച്ച എന്നിലേക്കടുത്തു വന്നു ആ ആഴങ്ങളിലേക്കെന്നെ വലിച്ചെറിഞ്ഞ ഒരു യതി കാഴ്ച്ചയുടെ അഴിയാത്തചുരുൾ പോലെ ആശ്ചര്യപെട്ട എന്റെ മുന്നിലേക്കു വജ്രത്തുണ്ടുകൾ അവൾ നീട്ടിയപ്പോൾ അവസാന മിനുക്കുപണിക്കയ് ഒരുങ്ങി നിന്ന ആ കൽപ്രതിമക്കുമേൽ ഏതോ പാതിരാപക്ഷി വന്നിരുന്നു...,,.. ശകുനങ്ങളിൽ വിശ്വസിക്കുന്ന ഒരു പഴമക്കാരനെ പോലെ ഞാൻ ആ പ്രതിമയെ തനിച്ചാക്കി നടന്നു നീങ്ങി...,, വീണ്ടുമൊരുനാൾ തിരിച്ചു വന്നപ്പോഴേക്കും ആ പ്രതിമയിലാ പക്ഷി കൂടുകൂട്ടിയിരുന്നു..,, അവൾ പറഞ്ഞു...,
"നിന്നെ എനിക്കൊരു സുഹൃത്തായി മാത്രമേ കാണാൻ കഴിയൂ""
മനസ്സും ശരീരവും കാതങ്ങൾക്കകലെ വാർദ്ധക്യം തേടിയുള്ള യാത്രയിലാണെന്നു തോന്നിപോയി.... മനസ്സിൽ കൊണ്ടുനടന്ന പ്രണയത്തോടു മനസ്സും മുഖം തിരിച്ചു.... വല്ലാത്തൊരേകാന്തത എന്നെ വന്നു പുണരുന്നു....,, അവയ്ക്കൊപ്പം ഒരായുഷ്കാലത്തോളം ഞാനുറങ്ങും എന്ന വാക്കിലവളോടൊരു യാത്രപറഞ്ഞു കൊണ്ട് ഞാൻ നിശകളെ പ്രണയിക്കട്ടെ,,
അവരൊരിക്കലും എന്നെ നിരാശനാക്കില്ലെന്നെനിക്കറിയാം... .....
വർഷം 2015

No comments:
Post a Comment